യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (തൃശ്ശൂർ/മുള്ളൂർക്കര)

മുള്ളൂർക്കരയിൽ യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര കാർണി മുക്കിൽ ഫൈസലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചരൽപീടികയിൽ താമസിക്കുന്ന അബ്ദുൾ റഹ്മാന്റെ മകനാണ്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.