സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ

തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ സുരക്ഷാ ജീവനക്കാരന് സസ്പെൻഷൻ. സുരക്ഷ ജീവനക്കാരൻ ചന്ദ്രനെയാണ് സസ്പെൻഡ് ചെയ്തത്. ആശുപത്രി സൂപ്രണ്ടാണ് സസ്പെൻഡ് ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്കെത്തിയ ചന്ദ്രൻ മദ്യപിച്ച് രോഗികൾ ഉൾ പ്പെടെയുള്ളവരെ അസഭ്യം പറഞ്ഞ് ബഹളമുണ്ടാക്കുകയായിരുന്നു. മദ്യപിച്ച് അസഭ്യം പറയുന്ന വീഡിയോ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു.